പ്രിയേ പ്രിയേ പ്രിയമ്പതേ*
*പ്രിയേ പ്രിയേ പ്രിയമ്പതേ*
*പിണക്കമാണോ ഇനിയും നീ*
*പറഞ്ഞതെല്ലാം ക്ഷമിക്കൂ നീ*
*പിരിഞ്ഞു പോയാൽ മരിക്കും ഞാൻ*
*ഒരു നോക്കു കാണാൻ*
*ഒരു വാക്കു കേൾക്കാൻ*
*തേടുന്നു ഞാൻ നിന്നെ*
*എങ്ങും എങ്ങും തിരയുന്നു*
*ഓർക്കാൻ ഒരു സുഖം*
*ഓർമിക്കാൻ ഒരു സുഖം...*
*മനസ്സു നിറയെ സ്വപ്നങ്ങൾ*
*മാഞ്ഞു പോകാത്ത ചില ദുഃഖങ്ങൾ*
*മധുരം പകരുന്ന കാലങ്ങൾ*
*മറക്കാൻ പറ്റാത്ത നേരങ്ങൾ*
മധുരം പകരുന്ന കാലങ്ങൾ*
*മറക്കാൻ പറ്റാത്ത നേരങ്ങൾ*
*കാറ്റിൽ നിൻ ഗന്ധം തിരയുന്നു ഞാൻ*
*കടലിൽ നിൻ മിഴികൾ കാണുന്നു ഞാൻ*
*വിട പറഞ്ഞാലും നീ അടുത്തുണ്ടെന്നു*
*മനസ്സു പറയുന്നു മെല്ലെ...*
വിട പറഞ്ഞാലും നീ അടുത്തുണ്ടെന്നു*
*മനസ്സു പറയുന്നു മെല്ലെ...*
*ഒരു നോക്കു കാണാൻ*
*ഒരു വാക്കു കേൾക്കാൻ*
*തേടുന്നു ഞാൻ നിന്നെ*
*എങ്ങും എങ്ങും തിരയുന്നു*
*വഴിയിൽ കൊഴിഞ്ഞ പൂക്കളിൽ*
*നിൻ ചിരി ഞാൻ കാണുന്നു*
*രാവിൽ തെളിഞ്ഞ നിലാവിൽ*
*നിൻ മുഖം ഞാൻ തേടുന്നു
രാവിൽ തെളിഞ്ഞ നിലാവിൽ*
*നിൻ മുഖം ഞാൻ തേടുന്നു
*നനഞ്ഞ വഴികളിൽ നിൻ കാൽപ്പാടുകൾ*
*തിരഞ്ഞു നടന്നു ഞാൻ തനിയെ...*
*മറന്നു വെച്ചൊരാ പുഞ്ചിരി പോലും*
*മനസ്സിൽ തെളിയുന്നു മഴയായ്...*
മറന്നു വെച്ചൊരാ പുഞ്ചിരി പോലും*
*മനസ്സിൽ തെളിയുന്നു മഴയായ്...*
ഒരു നോക്കു കാണാൻ,
ഒരു വാക്കു കേൾക്കാൻ*
*തേടുന്നു ഞാൻ നിന്നെ,
എങ്ങും എങ്ങും തിരയുന്നു
*കാത്തിരിപ്പിൻ നോവറിയുമോ നീ*
*കാണാതിരുന്നാൽ വയ്യെനിക്കു*
*ഒരു മാത്ര പോലും പിരിയാനാവില്ല*
*നീയില്ലാതെ ജീവിക്കാനാവില്ല*
*ഒരു നോക്കു കാണാൻ, ഒരു വാക്കു കേൾക്കാൻ*
*തേടുന്നു ഞാൻ നിന്നെ, എങ്ങും എങ്ങും തിരയുന്നു...*
പ്രിയേ പ്രിയേ പ്രിയമ്പതേ*