എന്നിൽ നിന്നും,
നിന്നിലേക്കുള്ള ദൂരം,
മോതിരവിരലിലോ,
മിന്നിലോ തീരേണ്ടതല്ല.
നീയാം കൊടുമുടിയിലെ...,
ശിഖിരപദങ്ങളിൽ,
കുളിർ തെന്നലായ്, തഴുകിയിറങ്ങുമ്പോൾ..,
നിന്നിൽ പൂത്തുലഞ്ഞ വസന്തങ്ങളെന്നിൽ,
നിത്യമായ് തീർന്നീടേണം.
പദങ്ങൾ തെറ്റാത്ത പാട്ടും,
സ്വരങ്ങൾ തെറ്റാത്ത രാഗവുമെന്നിൽ നിറഞ്ഞാൽ,
പതറാത്ത ചുവടുമായൊരു പുഴയായ് നീയെന്നിൽ ഒഴുകിയിറങ്ങേണം.
നിന്നിൽ നിറഞ്ഞ മൗനവും,
എന്നിൽ പിടഞ്ഞ വിഷാദവും,
നീയും ഞാനും..,
നമ്മളാകുന്ന സാഗരമായി...
മഹാസാഗരമായ്....,
ഒരു ത്രിവേണീയായി സംഘമിച്ചാൽ,
പ്രണയം അത്രമേൽ മധുരതരം