എങ്ങുപോയ് എങ്ങുപോയ് എങ്ങുപോയി എന്നോമലാളെ നീ എങ്ങുപോയി
എന്നുമീ തീരത്ത് അരുണിമവിതറുന്ന കരളിന്റെ കരളേ നീ എങ്ങുപോയി
എന്നുമെൻ ഹൃദയത്തിൽ പുളകങ്ങൾ ചാർത്തുന്ന മധുമാരിയായ നീ എങ്ങുപോയി
എങ്ങുപോയി നീയിതെങ്ങുപോയി ഈ
മണൽ കാറ്റുമിതെങ്ങുപോയി
അറിയാതെ പറയാതെ ഒരുമാത്ര തിരയാതെ അവനിയിൽ നിന്നു നീ എങ്ങുപോയി
എങ്ങുപോയ് എങ്ങുപോയ് എങ്ങുപോയി എൻ ശ്വാസമേ നീയിതെങ്ങുപോയി
എന്റെ നിശ്വാസങ്ങൾ എന്റെ വിശ്വാസങ്ങൾ എല്ലാമീ കാറ്റിൽ പറന്നുപോയി എൻ ജീവനെ നീയുമങ്ങു പോയി
നിൻ ന്മന്ദഹാസവും നിന്മുഗ്ദ്ധരാഗവും എന്നെ തനിച്ചാക്കിയെങ്ങുപോയി
ആലിംഗനങ്ങളിൽ അലോലമാടിയ
ആനന്ദരാഗമിതെങ്ങു പോയി
എന്നോമലാളെ നീയിതെങ്ങുപോയി