ഓങ്കാരo എങ്ങും മുഴങ്ങീടുന്നു.ഓം...ഓം... ഓം
ഓരോ അണുവിലും മാറ്റൊലിയായ് ..ഓം... ഓം... ഓം
ഓതുക ചിത്തo അടക്കിനമ്മൾ..
ഓം...ഓം... ഓം
ബീജാക്ഷരമാണത്, പ്രണവാമൃതമാണത്,
പരമാണു ചൈതന്യ പൊരുളാണത്... ഓം... ഓം... ഓം
സച്ചിദാനന്ദ ബ്രഹ്മത്തിൻ ലയമാണത്...ഓം...ഓം...ഓം
സനാദന ധർമ്മത്തിൻ വേര് ആണത്...ഓം...ഓം... ഓം
ഇടിമുഴക്കത്തിലുണ്ട്, കാട്ടാറിന്നൊഴുക്കിലുമുണ്ട് ..ഓം...ഓം... ഓം
കാറ്റിലുമുണ്ട്, മഴയിലുമുണ്ട്
കടലിന്റെ ഹൂങ്കാര ശബ്ദത്തിലുണ്ട്...ഓം... ഓം... ഓം
പഞ്ചേന്ദ്രിയങ്ങൾ അടക്കി യോർക്കെന്നും ഉള്ളിലുണരും ഈ ധന്യ മന്ത്രം.. ഓo... ഓo... ഓം
കൈലാസ ഉത്തുംങ്ക ശൃംങ്കത്തിൽ കേൾക്കും
പ്രപഞ്ചനാദം...ഓം... ഓം... ഓം
ശിവശക്തി, പരാശക്തി ലയമാണത്... ഓം...ഓം... ഓം
കണ്ണടച്ചീടൂ കാതോർത്തിരിക്കു
നമ്മിലുണരും ഈ ദിവ്യ മന്ത്രം.. ഓം...ഓം... ഓം
ഓങ്കരമെങ്ങും മുഴങ്ങീടുന്നു.. ഓ...ഓം... ഓം
ഓരോ അണുവിലും മാറ്റൊലിയായ്..ഓം... ഓം... ഓം