പാതിയെന്നുചൊല്ലി, പാതിയിൽ പോയവൾ പാതിരാവിന്റെ പൂർണ്ണതയിൽ നീയാണെന്റെ പൂർണ്ണതയെന്ന് തോന്നിതുടങ്ങിയ ഇടം. അത്രയേറെ ലോലമായൊരു പൂവിന്റെ ഇതളിൽ അത്രമേൽ ആഴത്തിൽ പറ്റിച്ചേർന്നിരിക്കുന്നു ഞാൻ , പടർന്നു കയറാനും വയ്യ, ഊർന്നിറങ്ങാനും വയ്യനിന്നിലങ്ങനെ ചിന്തകളുടെ ഓളമായി നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നഓരോ ദിനങ്ങൾ അത്രയും കൊഴിഞ്ഞകലുമ്പോൾ നീയില്ലായിമയിൽ ഞാനെത്ര നമ്മളാണെന്നറിയുന്നു. അകലെ അകലെ അകലാതെ നീ എന്നിൽ ഇന്നും മൊട്ടിട്ടു നിൽക്കുന്നു നിന്നെമാത്രമാണിപ്പോഴും ഓർത്തിരിക്കുന്നതി നേക്കാൾവലിയ പിന്തുടർച്ചകൾ എന്നിലില്ലെന്നറിയുക നീ സഖീ...