അഗ്നിജന്മം
അഗ്നിയാക്കുന്നീ ജീവിത വഴിതാരയിൽ...
അഗ്നി താണ്ഡവമാടുന്നൊരു
തീക്കുണ്ടമേ നീ...
ചാരം കെട്ടി നിൽക്കുന്നി കനലിൽ സ്വയം വെന്തു നീറി നീ പോകുന്നുവോ...
നിൻ കാലുകൾ പൊള്ളിയാടാരുമ്പോളും...
ഉടൽ വെന്തു യെരിയുമ്പോളും....
ഉള്ളിന്റെ ഉള്ളിൽ ഒരേയൊരു ലക്ഷ്യം....
വിജയ കവാടമാ ലക്ഷ്യം...
എരിയുന്ന തീകനലിൽ നടന്നു നീങ്ങുമ്പോൾ നിൻ മിഴി നിറഞ്ഞതു ദൗർമ്പല്യത്തിൻ സൂചനയോ...
മിഴികളിൽ നിന്നു ത്തീരും കണ്ണുനീർ നിൻ ഉള്ളിലെ തീജ്വാലയിൽ നിന്നു ഉത്ഭവിക്കും നീരാവി തൻ പ്രവാഹമോ....
ഉള്ളിൽ ജ്വലിക്കുന്ന മനസ്സുമായി
കൊതിക്കുന്നു താ വിജയ കവാടത്തിനായി
തീകനലാക്കുന്ന ജീവിതപാതയിലൂടെ
അഗ്നിജ്വാലയിൽ ജ്വലിക്കും തീയായി നീ നിൻ വിജയകവാടം സ്വന്തമാക്കുന്ന നിമിഷം അഗതമാക്കുന്നിതാ..
അണയാനായി ജനിച്ച് അഗ്നിയല്ല ഞാൻ...
ജീവിതത്തിൽ ജ്വലിക്കാനായി ജനിച്ച് ജ്വാലയാണു ഞാൻ...